അജുല്‍രാജിന്റെ തൂങ്ങിമരണം നാടിനെ നടുക്കി-പോസ്റ്റ്മോര്‍ട്ടം നാളെ.
പരിയാരം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിന്റെ തൂങ്ങിമരണം പിലാത്തര പ്രദേശത്തെ നടുക്കി.

12 വയസുമാത്രം പ്രായമുള്ള കുട്ടി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചതായ വാര്‍ത്ത വൈകുന്നേരത്തോടെയാണ് നാട്ടില്‍ പരന്നത്.
പ്രതേകിച്ച് കാരണങ്ങളൊന്നും അറിയില്ലെങ്കിലും സ്ക്കൂള് ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവുമായി അകന്ന് പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന വളപട്ടണം സ്വദേശിനി മണ്ടൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന വിജിനയുടെ മകന് അജുല്‍രാജ്(13)ആണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു.
വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്.
പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
