മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതികെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ പാര്‍ട്ടി വിട്ടു, നാളെ സി.പി.എമ്മില്‍ ചേരും-

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ കോണ്‍ഗ്രസ് വിട്ട് സി.പിഎമ്മില്‍ ചേര്‍ന്നു.

ബാങ്കില്‍ നിന്നും ലോണെടുത്ത കോണ്‍ഗ്രസുകാരും ലീഗുകാരും പണം തിരിച്ചടക്കാതെ മാനസികമായി പീഢിപ്പിച്ചതായും ആരോപണം.

മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഭാസ്‌ക്കരന്‍ പ്രതികരിച്ചത്.

മുന്‍ കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കുറുമാത്തൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എ.കെ.ഭാസ്‌ക്കരനാണ് പത്രസമ്മേളനത്തില്‍ പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കുറുമാത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് ഭാസ്‌ക്കരന്‍.

സൊസൈറ്റി അംഗങ്ങളായ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ എടുത്ത ലക്ഷക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടക്കാത്തതിനാല്‍ സൊസൈറ്റി തന്നെ ഇല്ലാതാകുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍

കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവരെ സമീപിച്ചുവെങ്കിലും സഹകരിക്കാന്‍ തയ്യാറായില്ലെന്നും,   എ.കെ.ഭാസ്‌ക്കരന്‍ ആരോപിച്ചു.

നേതൃത്വത്തിന്റെ ഈ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും എ.കെ.ഭാസ്‌ക്കരന്‍ പറഞ്ഞു.

നാളെ നടക്കുന്ന കുറുമാത്തൂര്‍ ലോക്കല്‍ കമ്മറ്റി സമ്മേളനത്തില്‍ വെച്ച് സി.പി.എം.സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജനില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്നും ഭാസ്‌ക്കരന്‍ പറഞ്ഞു.