എ.കെ.ഡി.ടി.യു സംസ്ഥാനസമ്മേളനം സമാപിച്ചു. പ്രശാന്ത് കുമ്പള പ്രസിഡന്റ്, ശ്രീകാന്ത് കോട്ടയം സെക്രട്ടറി, പത്മനാഭന്‍ ശ്രീകണ്ഠാപുരം ട്രഷറര്‍-

കൊല്ലം: ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂണിയന്‍ (AKDTU) സംസ്ഥാന സമ്മേളനം കൊല്ലം തേവള്ളി ലേക്‌ലാന്‍ഡ് ഗാര്‍ഡനില്‍ സമാപിച്ചു.

ഇരവിപുരം എംഎല്‍എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് കുമ്പള അധ്യക്ഷത വഹിച്ചു.

കുണ്ടറ എംഎല്‍എ പി.സി.വിഷ്ണുനാഥ് എംഎല്‍എ സര്‍ട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു.

അഞ്ചാലുംമൂട് സി.ഐ ദേവരാജന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. അഡ്വ.അനില്‍ മുളങ്കാടകം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് കോട്ടയം സ്വാഗതം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗമായ ടെല്‍സ തോമസ്, ബി.ഷൈലജ, കൊല്ലം ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍,

സെക്രട്ടറി സൈനുദ്ദീന്‍ അഞ്ചല്‍, ബിജു കൊട്ടിയം, സന്തോഷ് തൊടുപുഴ, പ്രശാന്ത് ചവറ, പ്രസാദ് പൂഞ്ഞാര്‍ എന്നിവരും മറ്റു എക്‌സിക്യൂട്ടിവ് അംഗങ്ങളും പ്രസംഗിച്ചു.

എല്ലാ അങ്ങള്‍ക്കും ESI, ക്ഷേമനിധി, കൂടാതെ കഴിഞ്ഞ 20 വര്‍ഷമായി കിട്ടികൊണ്ടിരുന്ന മിനിമം സര്‍വീസ് ചാര്‍ജ്

വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ പി.എസ്.പത്മനാഭന്‍ ശ്രീകണ്ഠപുരം നന്ദി പറഞ്ഞു.