അക്ഷയ കേന്ദ്രങ്ങളില്‍ അമിതഫീസ്, രസീതിയില്ല-വിജിലന്‍സ് പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

തിരുവനന്തപുരം: ‘ഓപ്പറേഷന് ഇ–സേവ’ എന്ന പേരില്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
മിക്കയിടത്തും സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിലും ഉയര്‍ന്ന തുക ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ട്.
ഫീസിന് രസീത് നല്‍കുന്നില്ല.
സാമ്പത്തിക ഇടപാടുകള്‍ കാഷ് ബുക്കില്‍ എഴുതുന്നില്ല. മിക്കയിടത്തും ജനങ്ങള്‍ക്ക് പരാതി എ
ഴുതാന്‍ രജിസ്റ്ററില്ല.
പലേടത്തും ആവശ്യത്തിന് കമ്പ്യൂട്ടറും സൗകര്യങ്ങളുമില്ല. അക്ഷയകേന്ദ്രങ്ങള്‍ പരിശോധിക്കേണ്ട ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നെന്നും വിജിലന്‍സ് കണ്ടെത്തി.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് 2002ലും ഇടുക്കി വണ്ടിപ്പെരിയാറില്‍ 2008ലും കോട്ടയം മണര്‍ക്കാട്ട് 2009ലും തിരുവനന്തപുരം വട്ടപ്പാറയില്‍ 2010ലും കായംകുളത്ത് 2013ലും ആരംഭിച്ച അക്ഷയ കേന്ദ്രങ്ങളില്‍ ഇതുവരെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പരിശോധന പോലും നടത്തിയിട്ടില്ല.
കോഴിക്കോട് എരഞ്ഞിപ്പാലത്തത്തെയും പത്തനംതിട്ട മരാമണിലെയും അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ക്കും കോ-ഓര്‍ഡിനേറ്റര്‍ക്കും ഗൂഗിള്‍ പേ വഴി പണം നല്കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടത്തി.
കൊട്ടിയത്തെ അക്ഷയകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നു. അക്ഷയ കേന്ദ്രങ്ങളോടൊപ്പം മറ്റു സ്ഥാപനങ്ങള്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിര്‍ബന്ധമായും ഡിജിറ്റല്‍ ക്യാമറ വേണമെങ്കിലും അത് പലേടത്തുമില്ല.
ക്രമക്കേടുകള്‍ കണ്ടെത്താന്‍ പരിശോധന തുടരുമെന്നും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെക്കുറിച്ച് സര്‍ക്കാരിന്റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ്കുമാര്‍ അറിയിച്ചു.
