ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ അതിക്രമം 65 കാരിക്കെതിരെ പോലീസ് കേസ്.
ആലക്കോട്: പഞ്ചായത്ത് സെക്രട്ടെറിയുടെ ചേമ്പറില്‍ അതിക്രമിച്ചുകടന്ന് യോഗം തടസപ്പെടുത്തുകയും സെക്രട്ടെറിയേയും മറ്റുള്ളവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.
ആലക്കോട്ടെ പാലയ്യന്‍ വീട്ടില്‍ ഉഷ പാലയ്യന്‍(65)ന്റെ പേരിലാണ് കേസ്.
ഇവരുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി കുടിശ്ശിക അടക്കുന്നതിന് നേരത്തെ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നുവത്രേ.
ഇതിന്റെ ഭാഗമായും നേരത്തെയും ഇവര്‍ ഓഫീസിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി സെക്രട്ടെറി എം.എന്‍.പ്രസന്നകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തെറിവിളിക്കുകയും ഭീഷണിമുഴക്കി ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്.