അള്ളാംകുളത്തെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍

അള്ളാംകുളം വാര്‍ഡിലെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.അനില്‍കുമാറും(54) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ചെറുകുന്നോനും(41) അള്ളാംകുളം വാര്‍ഡില്‍ തന്നെയാണ്.

ആകെ വോട്ടര്‍മാര്‍ 867.

ഇതില്‍ 420 പുരുഷന്‍മാരും 431 സ്ത്രീകളുമാണ്.

കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ തെക്കുഭാഗമാണ് പോളിംഗ് ബൂത്ത്.

അള്ളാംകുളം വാര്‍ഡ് രൂപം കൊണ്ടതിന് ശേഷം
യു.ഡി.എഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രമേ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളൂ.

സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ സി.കെ.അനില്‍കുമാര്‍ ഇത് രണ്ടാംതവണയാണ് അള്ളാംകുളം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്.

തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരനാണ്.

സി.പി.എം അള്ളാംകുളം ബ്രാഞ്ച് സെക്രട്ടെറിയും

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രി യൂണിറ്റ് സെക്രട്ടെറിയും ഏരിയാ ട്രഷററുമാണ്.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതി അംഗമായും പ്രവര്‍ത്തിക്കുന്നു.

എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ ഫൈസല്‍ ചെറുകുന്നോന്‍ യൂത്ത്‌ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്.

നേരത്തെ എം.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 

കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജിലെ ഓഫീസ് ജീവനക്കാരനാണ്.