ആ ടീം ഒറിജിനലോ ഡ്യൂപ്ലിയോ–? വോളിബോള്‍ വിവാദം
തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് നടന്നുവരുന്ന അഖിലേന്ത്യാ എന്ന് വിശേഷിപ്പിക്കുന്ന വോളിബോള്‍ മത്സരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയോട് എതിരിട്ട താരങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ ടീമായിരുന്നോ എന്ന സംശയം ബലപ്പെടുന്നു.

ഒരു പ്രാദേശിക വസ്ത്ര സ്ഥാപനത്തിന്റെ പരസ്യമണിഞ്ഞ് ഇന്ത്യന്‍ സേനയുടെ ഒരു സ്‌പോര്‍ട്‌സ് ടീം കളിക്കാനിറങ്ങാറുണ്ടോ എന്നാണ് കാണികള്‍ ചോദിക്കുന്നത്.
പ്രമുഖ താരങ്ങള്‍ ഗസ്റ്റായി കളിച്ചുവെങ്കിലും സൈഡ് ബെഞ്ചില്‍ കോച്ചിന്റെയും മാനേജറുടെയും റോളില്‍ ഇരുന്ന താടിക്കാര്‍ ആരാണ് എന്നതാണ് മറ്റൊരു ചോദ്യം.
ഒരു സേനയുടെ ഭാഗമായി ടീമിനോടൊപ്പം വരുന്നവരുടെ ഡ്രസ് കോഡ് ആയിരുന്നില്ല അവരുടേത്.
മുഖ്യാതിഥിയായി കണ്ണൂര്‍ ജില്ലാ പോലീസിലെ ACP യെ ക്ഷണിച്ചു കൊണ്ട് വരുമ്പോള്‍ സംഘാടകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടായിരുന്നില്ലേ എന്നും കാണികള്‍ ചോദിക്കുന്നു.
വോളിബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതല്ലേ? ഇന്ത്യന്‍ നേവി ടീമിന്റെ ആസ്ഥാനം കൊച്ചിയാണ്.
വോളി ടീം ഇപ്പോള്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണെന്ന് വിവരം. നേവി, ആര്‍മി ടീം ഔദ്യോഗിക ജഴ്‌സി മാത്രമേ ഉപയോഗിക്കുകയുള്ളൂ.
സ്‌പോണ്‍സര്‍ ജഴ്‌സി ഉപയോഗിക്കണമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് അനുമതി വേണം. അതുപോലെ എല്ലാവരും ഒരേ ഫിസിക്കല്‍ കോഡ് ആയിരിക്കണം. (താടിയുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ.
) ഇവിടെ വന്ന ടീം ഏതാണെന്നാണ് സ്ഥിരമായി വിവിധ ടീമുകളുടെ കളികള്‍ കണ്ടുകൊണ്ടിരിക്കുന്ന വോളിബോള്‍ പ്രേമികള്‍ ചോദിക്കുന്നു.
