43 വര്‍ഷത്തിന് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി
പിലാത്തറ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1981 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥികള്‍ 43 വര്‍ഷത്തിന് ശേഷം ഒത്തുകൂടി.
സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ സംഗമത്തില്‍ ഡോ.എ.വി.രാമദാസ് അധ്യക്ഷത വഹിച്ചു.
എന്‍.വി.ബാബുരാജ്, കെ.വി. മനോഹരന്, പി.വി. പ്രകാശന്, വി.ഗീത, ഒ.കെ. നാരായണന് നമ്പൂതിരി, കെ. മുരളി, വി.എം.വേണു, പി.അശോകന്, പി.പി.ജയകുമാര്‍, ടി.വി.രാമചന്ദ്രന്, ഇ.വിമല, ഇ.ശകുന്തള, പി.വിജയന് എന്നിവര്‍ പ്രസംഗിച്ചു.
സൗഹൃദ സംഗമത്തില്‍ ടി.വി. മാധവന് അധ്യക്ഷത വഹിച്ചു.
സി.വി.രഘുനാഥ്, എം.പി. ചന്ദ്രന്, ടി.എം. സുരേന്ദ്രന്, പി.വി.കുഞ്ഞമ്പു, കെ. രാജന് ടി.വി. രാമചന്ദ്രന്, ടി. രാജീവന് എന്നിവര്‍ പ്രസംഗിച്ചു.