അമേരിക്കയെ അറിയാന്‍- പി.പി.മോഹനന്റെ പുസ്തകപ്രകാശനം നാളെ.

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനും യാത്രാവിവരണ ഗ്രന്ഥകാരനുമായ പി.പി.മോഹനന്‍(പാപ്പിനിശേരി) രചിച്ച വൈജ്ഞാനിക ഗ്രന്ഥമായ അമേരിക്കയെ അറിയാന്‍ നാളെ(ജൂലായ്-21 ന്) പ്രകാശനം ചെയ്യും.

കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സില്‍ വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ ചെറുകഥകളുടെ കുലപതി ടി.പത്മനാഭന്‍ കഥാകൃത്തും മുന്‍ സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗവുമായ ടി.പി.വേണുഗോപാലന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും.

റിട്ട.ഗസറ്റഡ് ഓഫീസേഴ്‌സ് അസേസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പ്രമോദ് അധ്യക്ഷത വഹിക്കും.

ഡോ.മോഹന്‍ദാസ് പുസ്തകപരിചയം നടത്തും. സുരേഷ്ബാബു എളയാവൂര്‍, പി.കെ.വിജയന്‍, സി.അനില്‍കുമാര്‍, ദിനകരന്‍ കൊമ്പിലാത്, എം.സി.നിഹ്‌മത്ത്, കെ.രഞ്ജിത്ത്, പത്മന്‍ നാറാത്ത്, പി.പി.ലക്ഷ്മണന്‍, ശ്രീവല്‍സന്‍ എന്നിവര്‍ പ്രസംഗിക്കും.

കൊറ്റിയത്ത് സദാനന്ദന്‍ സ്വാഗതവും ഭവ്യ മോഹന്‍ നന്ദിയും പറയും. അമേരിക്കയെക്കുറിച്ചുള്ള അറിയപ്പെടാത്ത ഏടുകളാണ് പി.പി.മോഹനന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് മാതൃഭൂമി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

പ്രശസ്തമായ യാത്ര മാഗസിനില്‍ ഉള്‍പ്പെടെ നിരവധി യാത്രക്കുറിപ്പുകള്‍ പി.പി.മോഹനന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.