ശാരദാംബരം—-അമലേന്ദു പാടി-സദസ് കോരിത്തരിച്ചു–
പരിയാരം: ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ…. പ്രാണനായകാ….പ്രാണനായകാ… പ്രാണനായകാ താവകാഗമ പ്രാര്‍ത്ഥിനിയായിരിപ്പൂ ഞാന്‍…ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ….സദസിനെ കയ്യിലെടുത്ത് അമലേന്ദുവിന്റെ മധുരഗാനം.
ഇന്നലെ നടന്ന പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പാട്ടുപാടിയ അമലേന്ദു അക്ഷരാര്‍ത്ഥത്തില്‍ പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഗീതസാഗരം തന്നെയാണ് സൃഷ്ടിച്ചത്.
പരിയാരം ഏമ്പേറ്റിനടുത്തുള്ള ബില്‍ഡിങ്ങ് കോണ്‍ട്രാക്ടര്‍ കെ.സുഗതന്റേയും തിരുവനന്തപുരം തൈക്കാട് സംഗീത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ സംഗീത അധ്യാപികയുമായ റാണി സുഗതന്റെയും മകളാണ് ഈ മിടുക്കി.
പയ്യന്നൂര്‍ കോളേജ് ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ അമലേന്ദു പ്ലസ്റ്റുവിന് പഠിക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
നിരവധി ആല്‍ബങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ച അമലേന്ദു ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആല്‍ബത്തില്‍ ഉള്‍പ്പെടെ പാടിയിട്ടുണ്ട്.
ഇപ്പോഴും നിരവധി വേദികളില്‍ പാടി ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസ നേടിക്കൊണ്ടിരിക്കയാണ്.