ബാരിക്കേഡുകള്‍ ഉയര്‍ന്നു-അമിത്ഷാ 4.45 ന് തളിപ്പറമ്പിലെത്തും.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ പുഷ്പവൃഷ്ടി നടത്തി തളിപ്പറമ്പിലേക്ക് വരവേല്‍ക്കും.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം നാലുമണിയോടെ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിച്ചേരുന്ന അദ്ദേഹം ചാലോട്, മയ്യില്‍, നണിച്ചേരി, മുയ്യം വഴി 4.45 നാണ് തളിപ്പറമ്പില്‍ എത്തിച്ചേരുക.

ബസ്സ്റ്റാന്‍ഡിനടുത്ത് ദേശീയപാതയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയോടെ അമിത്ഷായെ സ്വീകരിക്കും.

ഇതിനായി ദേശീയപാതയോരത്ത് പോലീസും റവന്യു അധികൃതരും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ ബാരിക്കേഡുകള്‍ക്ക് പുറത്തിറങ്ങാന്‍ ആരെയും അനുവദിക്കില്ല.

അയ്യായിരത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ അമിത്ഷായെ സ്വീകരിക്കാന്‍ എത്തിച്ചേരുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

പൂക്കോത്ത്തെരു റോഡിന് സമീപം മുതല്‍ കാനത്തമ്പലം റോഡ് വരെയുള്ള ദേശീയപാതയോരത്താണ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തകര്‍ക്ക് അമിത്ഷായെ കാണാന്‍ സൗകര്യമൊരുക്കുന്നത്.

തുടര്‍ന്ന് 5 മണിക്ക് രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിച്ചേരും.

സ്വീകരണത്തില്‍ പങ്കെടുക്കുന്നവര്‍ 4.15 മണിക്ക് മുമ്പായി തളിപ്പറമ്പില്‍ എത്തിച്ചേരേണ്ടതാണ്.

പ്രവര്‍ത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പയ്യന്നൂര്‍, പെരിങ്ങോം, ആലക്കോട്, ഇരിക്കൂര്‍, മാടായി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ബസ്സ്റ്റാന്‍ഡിനു മുന്നിലിറക്കി ചിറവക്കിനടുത്ത് കാക്കത്തോട് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

എടക്കാട്, കണ്ണൂര്‍, അഴീക്കോട്, ചിറക്കല്‍, മയ്യില്‍, കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സിന് മുമ്പിലുള്ള പൂക്കോത്ത് കൊട്ടാരം റോഡില്‍ പ്രവര്‍ത്തകരെ ഇറക്കി വാഹനങ്ങള്‍ ഉണ്ടപ്പറമ്പില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്-

നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കെ.കെ.വിനോദ്കുമാര്‍ അറിയിച്ചു.