അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനം ജൂലായ്-12 ലേക്ക് മാറ്റി.
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12-ലേക്ക് മാറ്റി.

നേരത്തെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്.
12 ന് വൈകുന്നേരം 5 നാണ് അമിത്ഷാ ക്ഷേത്രത്തിലെത്തുക.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് ടി.ടി.കെ. ദേവസ്വം ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു.
ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത്ഷായുടെ സന്ദര്‍ശനത്തിന് കര്‍ശനമായ പോലീസ് സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക.
