അമിത്ഷാക്ക് തളിപ്പറമ്പ് നഗരത്തില്‍ സ്വീകരണമൊരുക്കും ?

പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം
അനുമതിക്കായി ബി.ജെ.പി നേതൃത്വം
കളക്ടറെ സമീപിച്ചു.

 

തളിപ്പറമ്പ്: നാളെ തളിപ്പറമ്പിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് തളിപ്പറമ്പ് നഗരത്തില്‍ സ്വീകരണമൊരുക്കാന്‍ സാധ്യത.

ബി.ജെ.പി നേതൃത്വം ഇതിനായി കളക്ടറോട് പ്രത്യേകം അനുമതി ചോദിച്ചതായാണ് വിവരം.

23 ബി.ജെ.പി നേതാക്കള്‍ക്ക് മാത്രമാണ് അമിത്ഷായോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.പി.ഗംഗാധരന്‍, കെ.രഞ്ജിത്ത്, കെ.കെ.വിനോദ്കുമാര്‍, അജയ്കുമാര്‍ എന്നിവര്‍ അമിത്ഷായോടൊപ്പം അകത്തേക്ക് കയറാന്‍ അനുവദിക്കും.

ഇവര്‍ക്ക് പുറമെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അമിത്ഷാക്ക് ഒപ്പമുണ്ടാവും.

കണ്ണൂര്‍-കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അമിത്ഷാക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് നഗരത്തില്‍ സ്വീകരണത്തിന് ബി.ജെ.പി നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഹൈവേയില്‍ ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുെമന്നാണ് വിവരം.