നിര്‍മ്മാതാവിന്റെ പേരില്‍ സംവിധാനം ചെയ്തുകൊടുക്കപ്പെട്ട സിനിമ-ആനയ്‌ക്കൊരുമ്മ-@38.

     മലയാളത്തിലെ എണ്ണപ്പെട്ട നിര്‍മ്മാതാക്കളിലൊരാളാണ് എം.മണി. അദ്ദേഹത്തിന്റെ സുനിതാ പ്രൊഡക്ഷന്‍സ് 55 സിനിമകളാണ് നിര്‍മ്മിച്ചത്.

ഇതില്‍ 7 സിനിമകള്‍ എം.മണി തന്നെ സംവിധാനവം ചെയ്തു.

വലിയ സാമ്പത്തിക വിജയം നേടിയ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

1982 ലെ ആ ദിവസം ആണ് ആദ്യത്തെ സംവിധാന സംരംഭം. 83 ല്‍ കുയിലിനെതേടി, എങ്ങനെ നീ മറക്കും. 84 ല്‍ മുത്തോടുമുത്ത്, എന്റെ കളിത്തോഴന്‍, 1985 ല്‍ ആനയ്‌ക്കൊരുമ്മ, പച്ചവെളിച്ചം.

(ഇദ്ദേഹത്തിന് വേണ്ടി കലാസംവിധായന്‍ ശ്രീനിയാണ് സിനിമ സംവിധാനം ചെയ്തുകൊടുത്തതെന്ന് ഒരി പിന്നാമ്പുറ സംസാരം സജീവമാണ്).

1977 ല്‍ നടന്‍ മധു സംവിധാനം ചെയ്ത ധീരസമീരെ യമുനാതീരെ എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് മണി രംഗത്തെത്തിയത്.

78 ല്‍ കൈതപ്പൂ(രഘുരാമന്‍), ഉറക്കം വരാത്ത രാത്രികള്‍(എം.കൃഷ്ണന്‍നായര്‍), റൗഡിരാമു(എം.കൃഷ്ണന്‍നായര്‍), 79 ല്‍ എനിക്കുഞാന്‍ സ്വന്തം(പി.ചന്ദ്രകുമാര്‍), നീയോ ഞാനോ(പി.ചന്ദ്രകുമാര്‍), കള്ളിയങ്കാട്ടുനീലി(എം.കൃഷ്ണന്‍നായര്‍), 1980 ല്‍ ഇതിലേ വന്നവര്‍(പി.ചന്ദ്രകുമാര്‍), ഏദന്‍തോട്ടം(പി.ചന്ദ്രകുമാര്‍), 1981 കള്ളന്‍ പവിത്രന്‍(പത്മരാജന്‍), പിന്നെയും പൂക്കുന്ന കാട്(ശ്രീനി), കടത്ത്(പി.ജി.വിശ്വംഭരന്‍), 1982-ഒരു തിര പിന്നെയും തിര(പി.ജി.വിശ്വംഭരന്‍), വെളിച്ചം വിതറുന്ന പെണ്‍കുട്ടി(ദുരൈ), 84 ല്‍ വീണ്ടും ചലിക്കുന്ന ചക്രം(പി.ജി.വിശ്വംഭരന്‍), 85 ല്‍ തിങ്കളാഴ്ച്ച നല്ല ദിവസം(പത്മരാജന്‍), 86 ദൂരെ ദൂരെ ഒരു കൂടുകൂട്ടാം(സിബി മലയില്‍), പൊന്നുംകുടത്തിനും പൊട്ട്(സുരേഷ്ബാബു), നാളെ ഞങ്ങളുടെ വിവാഹം(സാജന്‍), ലൗസ്റ്റോറി(സാജന്‍), 87 ല്‍ ഇരുപതാം നൂറ്റാണ്ട്(കെ.മധു), 88-ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്(കെ.മധു), ആഗസ്ത്-1(സിബി മലയില്‍), 89-ജാഗ്രത(കെ.മധു), 1990 നാളെ എന്നുണ്ടെങ്കില്‍(സാജന്‍), കോട്ടയം കുഞ്ഞച്ചന്‍(സുരേഷ്ബാബു), 91 ല്‍ സൗഹൃദം(ഷാജി കൈലാസ്), 92 സൂര്യഗായത്രി-(അനില്‍), പണ്ടു പണ്ടൊരു രാജകുമാരി-(വിജിതമ്പി), 93-ധ്രുവം-(ജോഷി), 94-രുദ്രാക്ഷം(ഷാജി കൈലാസ്), കമ്മീഷണര്‍(ഷാജി കൈലാസ്), 95 വൃദ്ധന്‍മാരെ സൂക്ഷിക്കുക(സുനില്‍), 97-ജനാധിപത്യം(കെ.മധു), 1999-പല്ലാവൂര്‍ ദേവനാരായണന്‍(വി.എം.വിനു), എഫ്.ഐ.ആര്‍(ഷാജി കൈലാസ്), 2002-കാട്ടുചെമ്പകം(വിനയന്‍), 2003-ബാലേട്ടന്‍(വി.എം.വിനു), 2004-മാമ്പഴക്കാലം-(ജോഷി), 2005 ലോകനാഥന്‍ ഐ.എ.എസ്(അനില്‍കുമാര്‍), 2006-രാവണന്‍(ജോജോ വര്‍ഗീസ്), കനകസിംഹാസനം-(രാജസേനന്‍), 2009-കളേഴ്‌സ്-(രാജ്ബാബു), ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം(ഷൈജു അന്തിക്കാട്), 2010-ദ്രോണ(ഷാജി കൈലാസ്), 2011 ആഗസ്ത്-15(ഷാജി കൈലാസ്), 2013-ആര്‍ട്ടിസ്റ്റ്-(ശ്യാമപ്രസാദ്), 2016-അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍(ഫസല്‍).

(എം.മണി 1977 മുതല്‍ 92 വരെ നിര്‍മ്മിച്ച 36 സിനിമകളുടെയും സംഗീത-പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത് ശ്യാം ആണ്-ഇതൊരു റിക്കാര്‍ഡാണ്. ആഗസ്ത്-1, ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്നിവയ്ക്ക് വേണ്ടി ശ്യാം ഒരുക്കിയ ബി.ജി.എം ശ്രദ്ധിക്കുക).

ആനയ്‌ക്കൊരുമ്മ(1985 ആഗസ്ത്-25 റിലീസ്-38 വര്‍ഷം).

കെ.വിജയന്‍ കഥ,തിരക്കഥ,സംഭാഷണം രചിച്ച് എം.മണി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമ.

സി.ഇ.ബാബു ക്യാമറയും വി.പി.കൃഷ്ണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തു.

കല മക്കട ദേവദാസ്, പോസ്റ്റര്‍ ഡിസൈന്‍ ശ്രീനി. അരോമ റിലീസ് പ്രദര്‍ശനത്തിനെത്തിച്ചു.

രതീഷ്, എം.ജി.സോമന്‍, അടൂര്‍ഭാസി, ശങ്കരാടി, മേനക, കുഞ്ചന്‍, പറവൂര്‍ ഭരതന്‍, ബേബി ശാലിനി, വി.ഡി.രാജപ്പന്‍, സന്തോ,് കെ.നായര്‍, തൃശൂര്‍ എല്‍സി, പൂജപ്പുര രവി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

വളരെ രസകരമായ ഒരു ആനക്കഥയാണിത്. ബേബി ശാലിനിയെ നന്നായി ഉപയോഗപ്പെടുത്തിയ സിനിമ. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ കൈമുദ്രകള്‍ പതിഞ്ഞ സിനിമ.

ഗാനങ്ങള്‍(ചുനക്കര രാമന്‍കുട്ടി-സംഗീതം-ശ്യാം)

1-കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ-അമ്പിളി, വി.ഡി.രാജപ്പന്‍.

2-മണികണ്ഠാ, മണികണ്ഠാ-വാണിജയറാം.

3-മുത്തണിഞ്ഞ തേരിറങ്ങി-പി.സുശീല.