നീലകണ്ഠ അബോഡില്‍ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയുടെ ആനന്ദ് സമര്‍പ്പണ്‍
തളിപ്പറമ്പ്: ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം-ആനന്ദ സമര്‍പ്പണ്‍ രണ്ടാമത്തെ കച്ചേരിയില്‍ മദ്രാസ് മ്യൂസിക് അക്കാദമി അവാര്‍ഡ് ജേതാവും,
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി നീലകണ്ഠ അബോഡില്‍ രേവതി
രാഗത്തിലെ തഞ്ചാവൂര്‍ ശങ്കരയ്യരുടെ മഹാദേവ ശിവശംഭോ എന്ന കീര്‍ത്തനം അസാമാന്യമായ ആലാപനത്തിലൂടെ ആസ്വാദകരെ രാഗവിസ്താരം നടത്തി കോരിത്തരിപ്പിച്ചു.
മന്ദഗതിയില്‍ വിവര്‍ത്തനം ചെയ്തു കൊണ്ട്, അതേ വേഗതയില്‍ അദ്ദേഹം സ്വരങ്ങളും ചേര്‍ത്തു.
രാഗത്തോടുള്ള വയലിന്‍ വിദ്്വാന്‍ ഇടപ്പള്ളി അജിത് കുമാറിന്റെ സമീപനം പ്രശംസനീയമായിരുന്നു.
ആലാപാനത്തിലെ രാഗത്തെക്കുറിച്ചുള്ള ഗായകന്റെ ധാരണ അദ്ദേഹം പിന്തുടര്‍ന്നു. സംഗീതസദസ്സ് ശ്രോതാക്കള്‍ക്ക് അപൂര്‍വ്വവും അനുപമവുമായ ഒരു അസ്വാദനസുഖമാണ് പ്രദാനം ചെയ്തത്.
ഒപ്പം സംഗീതാസ്വാദര്‍ക്കിടയില്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് ഈ നൂതന ആശയത്തിനു ലഭിക്കുന്നത്.
പ്രവേശനം എല്ലാവര്‍ക്കും സൗജന്യവുമായാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.
