ബക്കളം കാനൂല്‍ ആനയോട്ട്കാവ് കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍

തളിപ്പറമ്പ്: ബക്കളം കാനൂല്‍ ആനയോട്ട് പുതിയ ഭഗവതി കാവ് കളിയാട്ട മഹോത്സം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും.

മാര്‍ച്ച് രണ്ടിന് വൈകുന്നേരം 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര.

രാത്രി 7 മണിക്ക് നൃത്തസന്ധ്യ.
രാത്രി 7.30 സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം. വി.കെ.സുരേഷ് ബാബു സാംസ്‌ക്കാരിക പ്രഭാഷണം നടത്തും.

രാത്രി 10 മണിക്ക് നൃത്ത സന്ധ്യ തുടരും.

മാര്‍ച്ച് 3 കളിയാട്ടം ആരംഭം, രാവിലെ ഗണപതി ഹോമം രാത്രി മേലേരി കൂട്ടല്‍, കായകഞ്ഞി വിതരണം, വീരന്റ തോറ്റം, വീരന്‍, വീരാളി തെയ്യങ്ങള്‍.

മാര്‍ച്ച് -4 പുലര്‍ച്ചെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട്.  രാത്രി 8.30 മ്യൂസിക്കല്‍ നൈറ്റ് ഗാനമേള, തുടര്‍ന്ന് പൊറാട്ട്, വീരന്‍ ദൈവം, കരിവേടന്‍ ദൈവം.

മാര്‍ച്ച്-5 കാരന്‍ ദൈവത്തിന്റെ വെള്ളാട്ടം, അസ്തമയത്തില്‍ ഇളം കോലം തെയ്യത്തിന്റെ പുറപ്പാട് തുടര്‍ന്ന് പൊറാട്ട് വീരന്‍ദൈവം.

മാര്‍ച്ച്-6 രാവിലെ കാരന്‍ദൈവം, നാഗേനി രാവിലെ 10.30 മണിക്ക് വലിയ തമ്പുരാട്ടി.

മാര്‍ച്ച് 5 ന് രാത്രി 8 മണിക്കും മാര്‍ച്ച് -6 ന് ഉച്ചക്ക് 12 മണിക്കും അന്നദാനവും ഉണ്ടായിരിക്കും.