സ്‌ക്കൂട്ടര്‍ അപകടത്തില്‍ മരിച്ച ആന്‍ഡ്രിയയുടെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക്.

തളിപ്പറമ്പ്: അച്ഛാച്ചനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് മരണപ്പെട്ട 4 വയസുകാരി ആന്‍ഡ്രിയ ആന്‍സന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ബക്കളം മൈലാട് നടക്കും.

ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പിലേക്ക് വരുന്നതിടെ അച്ഛാച്ചന്‍ ഭാസ്‌ക്കരന്‍ ഓടിച്ച കെ.എല്‍.59 കെ.2853 സ്‌കൂട്ടര്‍ ഏഴാംമൈലില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

സുര്യ-ആന്‍സന്‍ ദമ്പതികളുടെ മകളാണ്.