യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

കണ്ണൂര്‍ തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദ(30)നെയാണ് കാണാതായത്.

കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ

വന്നില്ലെന്ന സഹോദരന്‍ സോഹിബ് കാദിരിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.