പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഭിന്നശേഷിക്കാരിയായ സ്ത്രീ മരിച്ചു.
മലപ്പട്ടം: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.
കണ്ണൂര്‍ മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കെ.പി.ഗോവിന്ദന്റെ മകള്‍ കണ്ടമ്പേത്ത് തങ്കമണിയാണ്(52) മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി തട്ടിയാണ് മരണം.
വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടര്‍ന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി.
ഈ സമയം പൊട്ടിവീണ വൈദ്യുതിലൈന്‍ ശരീരത്തില്‍ തട്ടിയാണ് അപകടം. സംസാരശേഷിയില്ലാത്ത സ്ത്രീയായതിനാല്‍ തങ്കമണി അപകടപ്പെട്ടത് ആരും അറിഞ്ഞില്ല.
ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ ഷോക്കേറ്റുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്.
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തില്‍.