പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍–കല്ലിങ്കീല്‍ പത്മനാഭന്‍.
വരത്തന്‍മാര്‍ക്ക് നാട്ടിലെ കോണ്‍ഗ്രസുകാരെ അറിയില്ലെന്നും കല്ലിങ്കീല്‍.
തളിപ്പറമ്പ്: പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലത്തിന്റെയും മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസിന്റെയും അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ രംഗത്ത്.
നാരായണന്‍ പെരുവണ്ണാന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും 2017 ല്‍ സീതീസാഹിബ് ഹൈസ്‌ക്കൂളില്‍ നടന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട് 5 വര്‍ഷം ഡയരക്ടറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കല്ലിങ്കീല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഡി.സി.സി അംഗീകരിച്ച ലിസ്റ്റ് പ്രകാരമാണ് നാരായണന്‍ പെരുവണ്ണാന്‍ യു.ഡി.എഫ് പാനലില്‍ സ്ഥാനാര്‍ത്ഥിയായത്.
രാജ്യത്തിന്റെ പത്മശ്രീ ബഹുമതി ലഭിച്ച ഇദ്ദേഹത്തെ മുന്‍ ബാങ്ക് ഡയരക്ടര്‍ എന്ന നിലയില്‍ ആദരിക്കാനോ അംഗീകരിക്കാനോ തയ്യാറാവാതെ തങ്ങളാണ് കോണ്‍ഗ്രസ് എന്ന് കരുതി വിടുവായിത്തം പറയുന്നത് അവസാനിപ്പിക്കണമെന്നും കല്ലിങ്കീല്‍ ആവശ്യപ്പെട്ടു.
നാരായണന്‍ പെരുവണ്ണാനെ മുന്‍ ബാങ്ക് ഡയരക്ടറെന്ന നിലയിലോ കോണ്‍ഗ്രസുകാരനെന്ന നിലയിലോ അംഗീകരിക്കാന്‍ സാധിക്കാത്തത് വരത്തന്‍മാരായ കോണ്‍ഗ്രസ് നേതാക്കളായത് കൊണ്ടാണ്.
തളിപ്പറമ്പിലെ യാഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ആരാണെന്ന് ആറിയാത്തതാണ് കൊണ്ടാണ് അദ്ദേഹത്തെപോലുള്ളവരെ അപമാനിക്കുന്നതെന്നും കല്ലിങ്കീല്‍ പ്രസ്താവനയില്‍ പറഞ്ഞു.
2017 ല്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും കല്ലിങ്കീല്‍ പുറത്തുവിട്ടു.