നേട്ടങ്ങളും വിജയങ്ങളും നേടുമ്പോഴും ധാര്‍മ്മികമൂല്യങ്ങളും മാനവികതയും നിലനിര്‍ത്തണം-ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി.

തളിപ്പറമ്പ്: വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളും വിജയങ്ങളും നേടുമ്പോഴും ധാര്‍മിക മൂല്യങ്ങളും മാനവികതയും മുറകെ പിടിക്കണമെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ധാര്‍മികതയും മാനുഷിക മൂല്യങ്ങളും മുറുകെ പിടിച്ച് ഉന്നത വിജയവും അഭിമാനകരമായ നേട്ടങ്ങളും ആര്‍ജിക്കുമ്പോള്‍ നാടു മുഴുവന്‍ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ തളിപ്പറമ്പ് സാന്‍ ജോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എയ്ജല്‍ ജെറി റോസിനെ അനുമോദിക്കാന്‍

ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

എയ്ജല്‍ ജെറി റോസിനെ അദ്ദേഹം പൊന്നാടയണിയിച്ച് മെമന്റോ സമ്മാനിച്ചു.

അഭിമാനകരമായ ഈ നേട്ടത്തിന് ഇവരെ പ്രാപ്തരാക്കിയ മാതാപിതാക്കളായ ജെറി-സീമ ദമ്പതികളെ തളിപ്പറമ്പ് ഫൊറോനാ വികാരി ഫാ.മാത്യു വേങ്ങക്കുന്നേലും

ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു. എം കണ്ടത്തിലും ചേര്‍ന്ന് ആദരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ഡി.പി. ജോസ് സ്വാഗതവും എയ്ഞ്ചല്‍ ജെറി റോസ് നന്ദിയും പറഞ്ഞു.