പ്രകൃതിവിരുദ്ധം—77 വയസുകാരന് 21 വര്‍ഷം ജയില്‍-45,000 പിഴ-

തളിപ്പറമ്പ്: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് 21 വര്‍ഷം തടവും 45,000 രൂപ പിഴയും.

അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ സുനില്‍ നിവാസില്‍ വി.കൃഷ്ണനെയാണ്(77) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി സി.മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.

വിദ്യാര്‍ത്ഥിയായ 8 വയസുകാരനെ പ്രതിയുടെ വീട്ടില്‍ വെച്ച് 2016 ഡിസംബര്‍ 20 നും പിന്നീട് പലപ്പോഴുമായി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു.

പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഠിനമായ രീതിയില്‍ പ്രകൃതി വിരുദ്ധം നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ.

അന്നത്തെ വളപട്ടണം സി.ഐയായിരുന്ന എം.കൃഷ്ണനാണ് കേസന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.