കരുണവറ്റാത്ത സമൂഹം ഇവിടെയുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
മുഴപ്പിലങ്ങാട്: ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ കരുണ വറ്റാത്ത പൊതുസമൂഹമുണ്ടെന്ന് തെളിയിക്കുകയാണ് ഈ നാട്ടിലെ കൂട്ടായ്മയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
അറത്തില്‍ റോഷിന്‍ കുടുംബ സഹായ കമ്മിറ്റി നിര്‍മ്മിച്ച ‘വിജയം’ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഷനും, ഭാര്യ സല്‍നയും, മക്കളായ റിഹാരികയും, അനുനന്ദയും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
കുളം ബസാറില്‍ ഓട്ടോ ഓടിച്ച് കുടുംബം നോക്കിയിരുന്ന അറത്തില്‍ റോഷിന്‍ കാന്‍സര്‍ ബാധിതനും, അഞ്ച് വയസ്സുള്ള മകള്‍ നിഹാരിക ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതയാണെന്നുമറിഞ്ഞ് നാട്ടുകാര്‍
രൂപീകരിച്ച ജനകീയ കമ്മിറ്റി വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് കൂടൊരുക്കിയത് വേറിട്ട അനുഭവമാണെന്നും മന്ത്രി പറഞ്ഞു.
കൂറുമ്പ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത അദ്ധ്യക്ഷത വഹിച്ചു.
സാഹിത്യകാരന്‍ ടി.കെ. ഡി.മുഴപ്പിലങ്ങാട് പുതിയ വീടിന്റെ പറമ്പില്‍ ഫലവൃക്ഷ തൈകള്‍ നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
വീടു നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച കുന്നുമ്പ്രത്ത് മനോഹരന്‍, എന്‍.സി.രമേശന്‍, വിവിധ ക്ലബ്ബുകളേയും, സംഘടനകളേയും കേരള ഗോള്‍കീപ്പര്‍ വി.മിഥുന്‍ ആദരിച്ചു.
ടി.പി.ശ്രീനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വിജേഷ്, ബ്ലോക്ക് അംഗം റോജ, കെ.ലക്ഷ്മി,
റോഷന്‍ കുടുംബ സഹായ കമ്മിറ്റി ചെയര്‍മാന്‍ എ.പ്രേമന്‍, കെ.വി.പത്മനാഭന്‍, സത്യന്‍ വണ്ടിച്ചാല്‍, എന്‍.പി.താഹിര്‍, എം.ബാലന്‍, ആര്‍.ഷാജിത്ത്, വി.പ്രഭാകരന്‍, എ.ദിനേശന്‍, സുജിത്ത് ആലക്കല്‍ എന്നിവര്‍ സംസാരിച്ചു.
