വെദിരമന കൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണക്ക് അരയാല്‍തറ സമര്‍പ്പണം-
പുറച്ചേരി: ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി വെദിരമന കൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണയ്ക്ക് കേശവതീരം ആയുര്‍വേദ

ഗ്രാമം പുറച്ചേരി ഗവ.യു.പി.സ്‌ക്കൂളിനു വേണ്ടി നിര്‍മിച്ചു നല്‍കിയ അരയാല്‍ത്തറയുടെ സമര്‍പ്പണം ശ്രീശങ്കരാചാര്യ
സംസ്‌കൃതസര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.ഇ.ശ്രീധരന്‍ നിര്‍വഹിച്ചു.
പ്രധാനാധ്യാപിക സുനന്ദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ എം. അനില്‍ കുമാര്‍, ദാമോദരന്‍ വെള്ളോറ, മുന്‍ പ്രധാനാധ്യാപകന്‍ കെ.ഇ.കരുണാകരന്‍ മാസ്റ്റര്‍,
വി.വി.സുരേഷ് മാസ്റ്റര്‍, എം.പി.ടി.എ പ്രസിഡണ്ട് എ.സി.ഹരിപ്രിയ, വെദിരമന വിഷ്ണു നമ്പൂതിരി, കെ.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സി.കെ.ശിവജി മാസ്റ്റര്‍ സ്വാഗതവും നന്ദിനിക്കുട്ടി ടീച്ചര്‍ നന്ദിയും പറഞ്ഞു.
