അരിസോണ മലയാളികള്‍ ഓണം 2025 ആഘോഷിക്കുന്നു
അമേരിക്ക/ഫീനിക്സ്: അരിസോണയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ സംഘടനകളില്‍ ഒന്നായ അരിസോണ മലയാളി അസോസിയേഷന്‍ 2025-ലെ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി.

സെപ്റ്റംബര്‍ 6-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ (2804 W Maryland Ave, Phoenix, AZ 85017) വേദിയില്‍ വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം നടക്കുന്നത്.
കലാപരിപാടികള്‍ക്ക് ശേഷം വിപുലമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം നിറഞ്ഞുനില്‍ക്കുന്ന കലാപരിപാടികളും, ഒത്തുചേരലുകളും, സമൂഹത്തിന്റെ ഐക്യവും, സൗഹൃദവും ആഘോഷിക്കുന്ന വേളയായിരിക്കും ഈ ഓണാഘോഷം.
ടിക്കറ്റ് വിവരങ്ങള്‍ക്കും അംഗത്വത്തിനുമായി സന്ദര്‍ശിക്കുക: https://azmalayalees.org/
