അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു.

ഫെബ്രുവരി 20 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് ഖബ്ര്‍ സിയാറത്തോടെയാണ് തുടക്കമായത്.

ഖബ്ര്‍ സിയാറത്തിന് അരിയില്‍ ജുമാമസ്ജിദ് ഖത്തീബ് റഷീദ് ദാരിമി നേതൃത്വം നല്‍കി.

യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജാസിര്‍ പെരുവണ,

സംസ്ഥാന കമ്മിറ്റി അംഗം ജംഷീര്‍ ആലക്കാട്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷഫീഖ്, ബാസിത് മാണിയൂര്‍, ആഷിഖ് തടിക്കടവ് എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

അനുസ്മരണ പരിപാടികളുടെ ഭാഗമായി ശാഖ തലങ്ങളില്‍ പ്രാര്‍ത്ഥന അനുസ്മരണ സദസും പഞ്ചായത്ത് തലത്തില്‍ അനുസ്മരണ സംഗമവും മണ്ഡലം തലത്തില്‍ വാട്ടര്‍ കൂളര്‍ വിതരണവും അനുസ്മരണ സമ്മേളനവും അടുത്ത ദിവസങ്ങളിലായി നടക്കും.