മന്ത്രി വീണ ജോര്‍ജിനെ തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇര്‍ഷാദിനെതിരെ കേസ്.

തളിപ്പറമ്പ്: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ യാത്ര തടസപ്പെടുത്താനും കരിങ്കൊടിവീശാനുമെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃച്ചംബരത്തെ സൈദാരകത്ത് എസ്.ഇര്‍ഷാദിന്റെ(41)പേരില്‍ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഇന്ന്ഉച്ചക്ക് രണ്ടിനാണ് നഗരസഭ ബസ്റ്റാന്റ് കോംപ്ലക്‌സിന് സമീപംവെച്ച് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് ഇര്‍ഷാദിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.

ഗ്രേഡ് എസ്.ഐമാരായ മോഹന്‍ദാസ്, വിനോദ്കുമാര്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ എം.വി.ശശിധരന്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.