പിടികിട്ടാപ്പുള്ളി അബ്ദുള്‍നാസര്‍ മകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി.

പരിയാരം: അറസ്റ്റിലായ പിടികിട്ടാപ്പുള്ളി മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി.
2023 ല്‍ പരിയാരം കോരന്‍പീടിക മുത്തപ്പന് മടപ്പുരക്ക് സമീപത്തെ ഷിയാസിനെ(19) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു.
പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്.
ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൈക്കും കാലുകള്‍ക്കും ഗുരുതരമായ പതിമൂന്നോളം വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രാത്രി മാതാവ് തിരുവട്ടൂര്‍ മഖാം ഉറൂസിന് പോയിരുന്നതിനാലാണ് സ്ഥിരമായി പുളിയൂലിലെ ഉമ്മാമ്മയുടെ വീട്ടില്‍ താമസിക്കുന്ന ഷിയാസ് കോരന്‍പീടികയിലെ വീട്ടില്‍ താമസിച്ചത്.
നാലരയോടെ വൈദ്യുതി പോയപ്പോള്‍ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുള്‍നാസര്‍ വെട്ടുകയായിരുന്നു.
