ഹാര്‍ട്ട് അറ്റാക്ക്-ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റും. ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ഒരുവര്‍ഷം ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ പേര്‍ ഹാര്‍ട്ട് അറ്റാക്ക്മൂലം കേരളത്തില്‍ മരണമടയുന്നുണ്ടെന്നും. ഇവരില്‍ ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനപരിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹയര്‍ സെക്കന്ററി ക്ലാസുകള്‍ മുതല്‍ യുവാക്കള്‍ക്ക് ഇതില്‍ പരിശീലനം നല്‍കകണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ.ടി.മാധവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലന പരിപാടി കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാമകൃഷ്ണ ഉദ്ഘടനം ചെയ്തു.

ഹൃദയാഘാതം, വാഹനാപകടങ്ങള്‍, തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി കുട്ടികളിലും മുതിര്‍ന്നവരിലും സംഭവിക്കുന്ന ശ്വാസതടസ്സം ഇല്ലാതാക്കാനുള്ള പ്രാഥമിക പരിശീലനം എന്നിവയാണ് കണ്ണൂര്‍ ജില്ലയിലില്‍ നിന്നുള്ള വിവിധ ലയണ്‍സ് ക്ലബ് മെമ്പര്‍മാര്‍ക്ക് നല്‍കിയത്.

ഡോ. ഡി.കെ.മനോജ്, പി.പി.ഷാജി, അപ്പുക്കുട്ടന്‍ രവീന്ദ്രന്‍, ബി.പ്രസന്ന, സിദ്ധാര്‍ത്ത് വണ്ണാരാത്ത്, ടി.സി.വി.ദിനേശ്കുമാര്‍,
മോഹനന്‍, മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.