കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു-

പരിയാരം: നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ അതിഥി തൊഴിലാളി മരിച്ചു.

ആസാം സ്വദേശി സഞ്ജിത്ത് ദേവനാഥ്(30) ആണ് മരിച്ചത്.

പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ പേവാര്‍ഡ് നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ താഴെ വീണത്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആസാമിലേക്ക് കൊണ്ടുപോയി.