മകളെ മര്‍ദ്ദിച്ചതിന് പിതാവിന്റെ പേരില്‍ കേസ്.
പഴയങ്ങാടി: മകളെ മര്‍ദ്ദിച്ച പിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

മാട്ടൂല്‍ സൗത്ത് ജാസ്മിന്‍ കോട്ടേജിലെ സാലുമാത്യുവിന്റെ പേരിലാണ് കേസ്.
31 ന് രാത്രി 9 ന് ഉറങ്ങിക്കിടക്കവെ മകള്‍ അലേഖ മാത്യുവിനെ(18)മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതായ പരാതിയിലാണ് കേസ്.
മകള്‍ അലേഖ തന്നെയാണ് ഇത് സംബന്ധിച്ച് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
