സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചിമുറിയില്‍ അടി-വിദ്യാര്‍ത്ഥിക്ക് പരിക്ക്.
തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്.
പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് പോലീസ് കേസെടുത്തു.
ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം.