കുടിവെള്ളം എടുക്കുന്നത് തടഞ്ഞത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം-നാലുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: കുടിവെള്ളം എടുക്കുന്നത് തടഞ്ഞത് ചോദ്യംചെയ്തതിന് തൃശൂര്‍ സ്വദേശിനിയെയും സുഹൃത്തിനേയും മര്‍ദ്ദിച്ച നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

പാലുചീത്തയിലെ പ്രദീപ്, പ്രദീപിന്റെ അമ്മ, സഹോദരി അപര്‍ണ, അപര്‍ണയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ജൂലായ് 31 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം.

തൃശൂര്‍ പുതുശേരി ചൂണ്ടൂല്‍ കണ്ണോത്ത് വീട്ടില്‍ സുരേഷ്‌കുമാറിന്റെ മകള്‍ കെ.സുരഭി(25), പാലുചീത്തയിലെ പ്രിയ(30)എന്നിവരെയാണ് മര്‍ദ്ദിച്ചത്.

പ്രിയയും സുഹൃത്തായ സുരഭിയും ഒന്നിച്ചാണ് താമസം.

പ്രിയയുടെ അമ്മയും സഹോദരങ്ങളും സഹോദരി ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍.

പ്രദീപ് ഇരുവരേയും മര്‍ദ്ദിക്കുകയും പ്രിയയുടെ അമ്മ വയറിന് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.

പരിക്കേറ്റ സുരഭിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.