സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം തല്ല്- തുടരുന്നു

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതിനെ ചൊല്ലി തര്‍ക്കം, ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് മറ്റ് 26 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മിനാജ്, നസീം, ഷാഹിഷ്, ഷംഷാദ്, റിഷാന്‍, അബ്ദുള്ളഹാദി എന്നിവരുടെയും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരെയാണ് കേസ്.

ജൂണ്‍ 19 ന് ഉച്ചക്ക് ശേഷം 2.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ചെമ്പിലോട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ദാറുല്‍ അമാനില്‍ സി.എച്ച്.മുഹമ്മദ് ഷാക്കിറിന്റെ(20)പരാതിയിലാണ് കേസ്.

ഷാക്കിറിനെയും സുഹൃത്തുക്കളായ സെബിന്‍ അഷറഫ്, സഫ്‌വാന്‍, സജാദ്, ജാസിം, ഷിനാസ്, മുജ്തബ, അപ്‌സല്‍, നമീര്‍, ടി.നമീര്‍ എന്നിവരെയാണ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.