ആലക്കോട് അടി—-നിനക്ക് ചിട്ടിക്കാശ് വേണം അല്ലേടാ-?

ആലക്കോട്: ചിട്ടിഫണ്ടില്‍ നിന്ന് ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അഞ്ച് സ്വാശ്രയസംഘം ഭാരവാഹികളുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

വായാട്ടുപറമ്പ് ടൗണിലെ അനശ്വര സ്വാശ്രയസംഘം ഭാരവാഹികളായ ജോസ്തുപ്പലഞ്ഞി, സോജന്‍, ഷൈജു, ലിന്റോ, ശ്രീനാഥ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.

സ്വാശ്രയസംഘം അംഗം മീമ്പറ്റിയിലെ മുളപ്പോമണ്ണില്‍ വീട്ടില്‍ ബിജി.എം ചാക്കോയുടെ പരാതിയിലാണ് കേസ്.

26 ന് രാത്രി ഏഴിനായിരുന്നു സംഭവം. സ്വാസ്രയസംഘത്തിന്റെ ചിട്ടി പിടിച്ചതില്‍ ബിജിക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ സംഘത്തില്‍ നിന്നും ലഭിക്കാനുണ്ടായിരുന്നു.

കഴിഞ്ഞ ആറ് മാസക്കാലമായി ഇതിന് ആവശ്യപ്പെട്ടുവരികയായിരുന്നു.

26 ന് നടന്ന യോഗത്തിലും പണം ആവശ്യപ്പെട്ടപ്പോഴാണ് അഞ്ചംഗസംഘം മര്‍ദ്ദിച്ചച്ചത്.

ഗുരുതമായി പരിക്കേറ്റ ബിജി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ അഡ്മിറ്റായി ചികില്‍സയിലായിരുന്നു.