കോമത്ത് മുരളീധരന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മര്‍ദ്ദനമേറ്റു.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ദേശീയപാതയോരത്തെ ടി.പി മെഡിക്കല്‍സിന് പിറകിലെ റോഡില്‍ വെച്ചാണ് സംഭവം.
സാമ്പത്തിക ഇടപാടിലെ മധ്യസ്ഥചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് എന്നയാള്‍ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചതായാണ് മുരളീധരന്റെ പരാതിയെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ മുരളീധരന്‍ തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.
മുരളീധരന്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് സ്‌നേഹ, രഞ്ജിത്ത് എന്നിവര്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.
പോലീസ് ഇരുഭാഗത്തേയും പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
