കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിച്ചു.

ആറളം: കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും വാടകവീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ആറംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു.

പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി ജില്ലയിലെ ധ്യോതപ്പാറ ജാര്‍മട്ടിലായി ലോട്ടാഗുരിയിലെ റിത്വിക്‌റോയി(23)ക്കും സുഹൃത്ത് ദീപനുമാണ് മര്‍ദ്ദനമേറ്റത്.

25 ന് രാത്രി 9 നായിരുന്നു സംഭവം. ഉദയന്‍, മനു എന്നിവരും കണ്ടാലറിയാവുന്ന മറ്റ് നാലുപേരുമാണ് റിത്വിക്‌റോയിയുടെ വാടകറൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് വടികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചത്.

റോഡില്‍ ഇറങ്ങിയാല്‍ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഏകദേശം 5000രൂപയുചെ നഷ്ടം സംഭവിച്ചു. ആറളം പോലീസ് കേസെടുത്തു.