ആശ്വാസമായി പരിയാരത്ത് ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ആശ്വാസ് വാടകവീട്-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആശ്വാസ് വാടകവീട് പദ്ധതിയും.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍
താമസ സൗകര്യം ലഭ്യമാക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം ഏപ്രില്‍ 16 ന് ശനി വൈകുന്നേരം 5 മണിക്ക് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും.
മെഡിക്കല്‍ കോളേജ് കോമ്പൗസില്‍ മൂന്ന് നിലകളിലായി കെട്ടിടം നിര്‍മ്മിക്കുന്നതിന് 6 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
മെഡിക്കല്‍ കോളേജിന് സമീപം സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടക്കുന്ന ശിലാസ്ഥാപന പരിപാടിയില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍എം.പി, അഡ്വ.പി. സന്തോഷ് കുമാര്‍ എം.പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
