അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകിയേക്കും.

തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകിയേക്കും.

ഇന്ന് മരണപ്പെട്ട അതുലിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരമായ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ ഡോ.ജീവയോടൊപ്പം കാനഡയിലുള്ള എഞ്ചിനീയറായ അതുല്‍ ഭാര്യയുടെ പ്രസവം കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അടുത്ത ബന്ധുക്കള്‍ കാനഡയില്‍ ഉള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്.

പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ മകനാണ്. മാതാവ്: ശോഭ. സഹോദരങ്ങള്‍: അലിന്‍ മരിയ, അഖില്‍.