അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബി.ജെ.പി ഇടപെടുന്നു-
തളിപ്പറമ്പ്: കാനഡയില്‍ നിര്യാതനായ പുഷ്പഗിരി സ്വദേശി അതുല്‍ ജോര്‍ജിന്റെ മൃതദേഹം അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന് ഫാക്‌സ് സന്ദേശം അയച്ചു.
ഇതേതുടര്‍ന്ന് ഇന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും കുടുംബാഗങ്ങളെ വിളിച്ച് അതിവേഗം ഈ കാര്യത്തില്‍ ഇടപ്പെടുമെന്ന് ഉറപ്പു നല്‍കി.
അതുലിന്റെ വസതി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, പി.ഗംഗാധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കാനഡയില്‍ സപ്തംബര്‍ നാലിന് മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകിട്ടി.
മൃതദേഹം സപ്തംബര്‍ 14 ന് പുഷ്പഗിരി ചാച്ചാജി റോഡിലെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ താമസിക്കുന്നത് ഒഴിവാക്കാനാണ് ബി.ജെ.പി നേതാക്കള്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.
