നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു

മുംബൈ: നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം.

അദ്ദേഹത്തിന്റെ മരണം സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം അറിയപ്പെടുന്ന മറാത്തി നടനാണ്.
സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും സ്റ്റേജിലും അഭിനയിച്ച ഒരു ഇന്ത്യന്‍ നടനായിരുന്നു ഇദ്ദേഹം. മറാത്തി , ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഹാസ്യ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. വിവിധ അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം സപ്പോര്‍ട്ടിംഗ് റോളുകളിലാണ് തിളങ്ങിയത്.

നവര മഴ നവ്‌സാച്ച, സലാം-ഇ-ഇഷ്‌ക്, പാര്‍ട്ണര്‍, ഓള്‍ ദി ബെസ്റ്റ്: ഫണ്‍ ബിഗിന്‍സ്, ഖട്ടാ മീത്ത, ബുദ്ദാ… ഹോഗാ ടെറാ ബാപ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.