തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി മെഗാ നറുക്കെടുപ്പ് മനോജ് കീച്ചേരിക്ക് ഒന്നാം സമ്മാനം-മറ്റ് 20 പേര്‍ക്കും സമ്മാനങ്ങള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷിത്തിന്റെ ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് ഇന്നലെ ഷോറൂമില്‍ നടന്നു.

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി നറുക്കെടുപ്പ് നിര്‍വ്വഹിച്ചു.

ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് ലഭിച്ചു.

മറ്റ് ഇരുപതോളം പേര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ ലഭിച്ചു. സമ്മാനവിതരണം മെയ്-17 ന് ശനിയാഴ്ച്ച വൈകുന്നേരം അറ്റ്‌ലസ് ജ്വല്ലറി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് നടക്കും.

ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി അറ്റ്‌ലസ് ജ്വല്ലറി നടപ്പാക്കുന്ന സ്വര്‍ണ്ണ സമ്പാദ്യപദ്ധതിയുടെ ലോഞ്ചിങ്ങും നടക്കുമെന്ന് മാനേജിംഗ് ഡയരക്ടര്‍ എം.വി.പ്രതീഷ് അറിയിച്ചു.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ്, ബിജീഷ്, വസന്ത, ബിജിഷ, ശ്രീപ്രപഞ്ച്, രുദ്രാത്മിക എന്നിവരും നറുക്കെടുപ്പില്‍ സംബന്ധിച്ചു.