Skip to content
തളിപ്പറമ്പ്: സ്വകാര്യ ബസിന് നേരെ മദ്യപന്റെ പരാക്രമം.
കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു.
ഇന്ന് വൈകുന്നേരം ആറോടെ പട്ടുവം ആശാരിവളവിലാണ് സംഭവം.
പട്ടുവത്തേക്ക് സര്‍വീസ് നടത്തുന്ന ജെ. കെ. എന്ന ബസിന് നേരെയാണ് ആക്രമം നടന്നത്.
ബസിലെ യാത്രക്കാരനായിരുന്ന ആള്‍ മദ്യപിച്ച് ബഹളം വെച്ചതിനെതുടര്‍ന്ന് കണ്ടക്ടര്‍ ഇയാളെ ഇറക്കിവിട്ടുവെന്നും ഇതിന്റെ പ്രതികാരമായി കല്ലെറിഞ്ഞതാണന്നാണ് പറയുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണന്‍ എന്നയാളാണ് ആക്രമം നടത്തിയതെന്ന് കാണിച്ച് ബസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൃഷ്ണനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കല്ലേറില്‍ ബസ് യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റതായും വിവരമുണ്ട്.