അധ്യാപികക്കു നേരേ കാര്‍ തടഞ്ഞ് കയ്യേറ്റം-സഹഅധ്യാപകന്‍ റിമാന്റില്‍ ..
പേരാവൂര്‍: സഹ പ്രവര്‍ത്തകയായ അധ്യാപികയെ വഴിയില്‍ തടഞ്ഞ് കയ്യേറ്റം ചെയ്ത അധ്യാപകന്‍ റിമാന്റില്‍.
കൊട്ടിയൂര്‍ സ്വദേശി ജോബിയാണ് (35) റിമാന്റിലായത്.
ഇക്കഴിഞ്ഞ 30 ന് നെടുംപൊയില്‍ വെച്ചാണ് അക്രമം. സഹ പ്രവര്‍ത്തകയായ അധ്യാപികയും കുട്ടിയും കാറില്‍ വീട്ടിലേക്കു
പോകവെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പേരാവൂര്‍ പോലീസില്‍ അധ്യാപിക നല്‍കിയ പരാതിയില്‍ അധ്യാപകനെ അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്യുകയായിരുന്നു.
