കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമം വ്യാപകം-

കല്യാശേരി: കല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ചു.

അകത്തുകടന്ന അക്രമിസംഘം ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി നശിപ്പിച്ചു. ജനലുകള്‍ അടിച്ചു തകര്‍ത്തു.

പാപ്പിനിശ്ശേരിയില്‍ സാമുവല്‍ ആറോണ്‍ സ്മാരക മന്ദിരമായ പാപ്പിനിശ്ശേരി കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു.

അകത്ത് തീയിട്ടു ഗാന്ധിയുടെ ചിത്രം പോലും വികൃതമാക്കി. ഇരു കെട്ടിടങ്ങളും രാത്രി 12 മണിക്ക് ശേഷമാണ് ആക്രമിക്കപ്പെട്ടത്.

തളിപ്പറമ്പ് പരിയാരത്ത് കോണ്‍ഗ്രസ് നിയന്ത്രത്തിലുള്ള പനങ്ങാട്ടൂര്‍ ഗാന്ധിജി യൂത്ത് സെന്റര്‍ പ്രിയദര്‍ശിനി വായനശാലക്ക് നേരെ ആക്രമം.

പുസ്തകങ്ങള്‍ സൂക്ഷിച്ച ചില്ലലമാര അക്രമികള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ ഡി സി ജനറല്‍ സെക്രട്ടറി ഇ ടി രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍ വെള്ളാവ്, എ.വി.പ്രകാശന്‍ ടി.വി ഉണ്ണികൃഷ്ണന്‍, എ.വി.രാജീവന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ശക്തമായ പ്രതിഷേധം രേഖപെടുത്തുകയും ചെയ്തു.

സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

പരിയാരം വില്ലേജിലെ ചുടല, അമ്മാനപ്പാറ ഗാന്ധിസ്തൂപം, കുട്ടിക്കാനം റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് കൊടിമരങ്ങള്‍ രാത്രികാലങ്ങളില്‍ നശിപ്പിച്ച് സമാധാന അന്തരീക്ഷ തകര്‍ത്ത് പരിയാരത്ത് രാഷ്ട്രീയ സംഘര്‍ഷത്തിന് ശ്രമിക്കുന്ന

സിപിഎം അണികളെ നിയന്ത്രിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകണമെന്നും പരിയാരത്ത് രാത്രികാലങ്ങളില്‍ ആരുടെ കൊടിമരങ്ങളും സുരക്ഷിതമല്ലെന്നും പരിയാരത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുന്നോട്ടുവരണമെന്നും പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവന്‍, ഇ.വിജയന്‍ മാസ്റ്റര്‍ ,പി.നാരായണന്‍, പി.വി.രാമചന്ദ്രന്‍, പി.ആനന്ദകുമാര്‍, ഇ.ടി.ഹരീഷ്, ഐ.വി.കുഞ്ഞിരാമന്‍, പി.എം.അല്‍അമീന്‍ എന്നിവര്‍ പ്രസംഗിച്ചു