പൊതുവഴിയില്‍ മതില്‍കെട്ടി-ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: നടപ്പുവഴിയില്‍ മതിലുകെട്ടി തടസം സൃഷ്ടിച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ചു, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പുളിമ്പറമ്പ് കരിപ്പൂലിലെ കുത്തോട്ടുങ്കല്‍ വീട്ടില്‍ പി.ജെ.റോസ്‌ലീന(56), ഭര്‍ത്താവ് തളിപ്പറമ്പിലെ ഓട്ടോഡ്രൈവറും ഐ.എന്‍.ടി.യു.സി നേതാവുമായ കുത്തോട്ടുങ്കല്‍ സണ്ണി(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അയല്‍വാസികളായ ലിജു, പിതാവ് കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് കേസ്.

വര്‍ഷങ്ങളായി പൊതുവഴിയായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇരുവരുംമതിലുകെട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചത്.

പരിക്കേറ്റ റോസ്‌ലീനേെയയും സണ്ണിയേയും തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.