വീട്ടമ്മയുടെ മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി-രണ്ടുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ആന്തൂര്‍ തളിയിലെ സാജിര്‍, റഹ്മത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. തളിയിലെ അച്ചുമ്മാന്റകത്ത് വീട്ടില്‍ അന്‍വര്‍ സാദത്തിന്റെ ഭാര്യ ജൂബൈരിയയുടെ(26)പരാതിയിലാണ് കേസ്.
പ്രതികള്‍ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം 4.45നായിരുന്നു സംഭവം.
