വയോധികനെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വയോധികനെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കോക്കാടൻ വിജയൻ, യദു ദേവ്, വലിയ വീട്ടിൽ രമേശൻ, വിപിൻ, സന്തോഷ് എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്.

ആന്തൂർ കോടല്ലൂരിലെ പുത്തൻവീട്ടിൽ പി.വി.കുഞ്ഞിരാമൻ്റെ (78) പരാതിയിലാണ് കേസ്.

2022 ഡിസംബർ 23ന് വൈകുന്നേരം നാലിനാണ് സംഭവം.

ഭീഷണിപ്പെടുത്തിയ പ്രതികൾ കുഞ്ഞിരാമൻ്റെ 700 ചെങ്കല്ലുകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്.

പ്രതികൾ തകർത്ത മതിൽ കെട്ടിത്തരാൻ ആവശ്യപ്പെട്ട വിരോധത്തിലാണത്രേസംഭവം.