നാടിന്റെ പപ്പേട്ടന് രണ്ടാമൂഴം–കെ.പത്മനാഭന്‍ വീണ്ടും സി.പി.എം.മാടായി ഏരിയാ സെക്രട്ടറി-

പരിയാരം: കെ.പത്മനാഭന്‍ വീണ്ടും സി.പി.ഐ(എം)മാടായി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് വൈകുന്നേരം പാണപ്പുഴയിലെ സി.വി.ദാമോദരന്‍ നഗറില്‍ സമാപിച്ച അരിയാ സമ്മേളനം 21 അംഗ ഏരിയാ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്. കെ.പത്മനാഭന്‍, സി.കെ.പി. പത്മനാഭന്‍, സി.എം.വേണുഗോപാലന്‍, കെ.ചന്ദ്രന്‍, എം.വിജിന്‍ എം.എല്‍.എ, ഇ.പി.ബാലന്‍, കെ.വി.വാസു, എ.വി.രവീന്ദ്രന്‍, … Read More

മോഷ്ടാവ് സ്വര്‍ണവും പണവും ഉപേക്ഷിച്ചു-കള്ളനെ പിടിക്കാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം-

പരിയാരം: അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം. പരിയാരം സി.ഐ ഉള്‍പ്പെടയുള്ളവരുടെ പിടിപ്പുകേടാണ് മോഷ്ടാവിനെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം- ഒക്ടോബര്‍ 2 ന് മോഷ്ടാവ് സി.സി.ടി.വി.കാമറയില്‍ കുടുങ്ങിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ശ്രമിക്കാതെ പോലീസ് നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുക്കുകയായിരുന്നു. … Read More

എട്ട് ഷട്ടറുകള്‍ തുറന്നു-മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി-

ഇടുക്കി: നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നു. 60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകല്‍ ഉയര്‍ത്തിയത്. ഇന്ന് ഉച്ച്ക്ക് 12 മണി മുതല്‍ രണ്ട് ഷട്ടറുകള്‍  കൂടി ഉയര്‍ത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 2986 ക്യൂസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. … Read More

തളിവയലിലെ സി.പ്രേമരാജന്‍ നിര്യാതനായി, സി.പി.ഐ(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ചംഗമാണ്-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന്

ആന്തൂര്‍: സി.പി.ഐ.(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍ സി.പ്രേമരാജന്‍ (68)നിര്യാതനായി. ഭാര്യ: പി.വി.രാജിനി. മക്കള്‍: പ്രസാദ്, പ്രിയ. മരുമക്കള്‍: പവിഴം (പുതിയതെരു), സിദ്ധാര്‍ത്ഥ് (ധര്‍മ്മടം). സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍ (മുംബൈ), വസന്ത, പ്രസീത, മണിവര്‍ണ്ണന്‍, ശ്രീജ. സി.പി.ഐ (എം) ആന്തൂര്‍ ലോക്കല്‍ ഏരിയ വളണ്ടിയര്‍ … Read More

പ്രവാസികളെ ചൂഷണം ചെയ്യുന്നു; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്

മട്ടന്നൂര്‍: പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനക്കമ്പനികളും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ പടുകൂറ്റന്‍ മാര്‍ച്ച്. മട്ടന്നൂര്‍ ട്രിപ്പിള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന ധര്‍ണ്ണ … Read More

കാരായിരാജനും കാരായി ചന്ദ്രശേഖരനും നവംബര്‍ 5ന് തലശേരിയില്‍ സ്വീകരണം-

തലശേരി: ഫസല്‍ വധക്കേസില്‍ ജാമ്യവ്യവസ്ഥയിലെ ഇളവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സി.പി.എം നേതാക്കളായ കാരായിരാജനും, കാരായിചന്ദ്രശേഖരനും നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച്ച തലശേരിയില്‍ സ്വീകരണം ഒരുക്കുന്നു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് സി.പി.എം ഏരിയകമ്മിറ്റി നല്‍കുന്ന സ്വീകരണം ജില്ല സെക്രട്ടറി എം.വി … Read More

അമരീന്ദര്‍സിങ്ങ് കോണ്‍ഗ്രസ് വിട്ടു, പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു-

ചാണ്ഡിഗഡ്: അമരീന്ദര്‍ സിങ്ങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസില്‍ … Read More

എം.വി.ആര്‍ അനുസ്മരണ സമ്മേളനം-സുധീഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തും-

പരിയാരം: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്‍പിയുമായ എം.വി.ആറിന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ മെഡിക്കല്‍ കോളേജ് കാന്റീന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നവംബര്‍-9 ന് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കാന്റീന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ 8.30 ന് പുഷ്പാര്‍ച്ചന. … Read More

പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണം-സി.പി.ഐ(എം)മാടായി ഏരിയാ സമ്മേളനം-

പാണപ്പുഴ: പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ.(എം) മാടായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ശേഷിയുമുള്ള ആയിരക്കണക്കിന് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായുള്ള സംസ്ഥാനമായ കേരളത്തില്‍ യുവത്വത്തിന്റെ മനുഷ്യവിഭവശേഷി ഫലപ്രദമായി തൊഴില്‍ ഇല്ലായ്മക്ക് പരമാവധി പരിഹാരം കാണാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളം … Read More

ശ്രീരാഘവപുരം സഭായോഗം നാടന്‍ പശുപരിപാലന രംഗത്തേക്ക്. മെമ്പര്‍ഷിപ്പ് വിതരണവും ഗോപൂജയും

പരിയാരം:ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി രൂപീകരിച്ച് നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് തുടക്കം കുറിക്കുന്നു. നാടന്‍പശു പരിപാലന പദ്ധതി (ഗോമിത്ര സ്‌കീം 2021) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും ദീപാവലി  ദിനത്തില്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂര്‍ … Read More