സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം, 4 പേര്‍ക്ക് പരിക്ക്; ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍

പാനൂര്‍: ചെറുവാഞ്ചേരി പൂവത്തൂരില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു പാറായിക്കും, യൂത്ത് കോണ്‍ഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുലിനും നേരെയാണ് ആദ്യം അക്രമം നടന്നത്.  തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും … Read More

ബദല്‍ പദ്ധതികളാണ് സി.പി.എമ്മിനെ തുടര്‍ഭരണത്തിലേക്ക് നയിച്ചത്-എം.വി.ജയരാജന്‍- പയ്യന്നൂര്‍ ഏരിയാ സമ്മേളനം തുടങ്ങി.

പയ്യന്നൂര്‍: ബദല്‍ വികസന പദ്ധതികള്‍ നടപ്പാക്കിയതാണ് തുടര്‍ഭരണത്തിലേക്ക് സിപിഎമ്മിനെ നയിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പയ്യന്നൂര്‍ ഏരിയ സമ്മേളനം മഹാദേവഗ്രാമത്തിലെ ടി ഗോവിന്ദന്‍ നഗറില്‍ (വൃന്ദാവന്‍ ഓഡിറ്റോറിയം) ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങളെക്കാള്‍ വികസനം നടപ്പിലാക്കിയാണ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയത് 77,000 തൊഴിലവസരങ്ങളാണ് … Read More

മാവോവാദി കൃഷ്ണമൂര്‍ത്തി വീണ്ടും എട്ട് ദിവസം കസ്റ്റഡിയില്‍-

തലശേരി: മാവോവാദി നേതാവ് ചിക്മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. എട്ട് ദിവസം ഇയാളെ അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായി ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ വിട്ടു … Read More

യന്ത്രം പൊട്ടി-യുവാവ് തലകീഴായി തൂങ്ങിക്കിടന്നു-

തളിപ്പറമ്പ്: യന്ത്രം പൊട്ടി തെങ്ങില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമാത്തൂര്‍ സ്വദേശിയായ പി.ചന്ദ്രനാണ്(45) അപകടത്തില്‍പെട്ടത്. കടമ്പേരി അയ്യന്‍കോവിലിലെ ബന്ധുവീട്ടില്‍ തേങ്ങപറിക്കാനെത്തിയതായിരുന്നു ചന്ദ്രന്‍. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തേങ്ങപറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റയന്ത്രം … Read More

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഞാന്‍ ബാധ്യസ്ഥന്‍-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിക്കാനന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍സയ്യിദ് കോളേജ് സുവര്‍ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകണോ … Read More

സി.പി.എം ജില്ലാ സമ്മേളനം–വിപ്ലവാദരവും ശുചീകരണപരിപാടിയും സംഘടിപ്പിച്ചു-

പിലാത്തറ: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1970 ന് മുമ്പേ പാര്‍ട്ടി മെമ്പര്‍മാരായ സഖാക്കളെ ആദരിക്കുന്ന വിപ്ലവാദരം പരിപാടി സംഘടിപ്പിച്ചു. ഏരിയയിലെ വിവിധ ലോക്കലുകളില്‍ നിന്നായി പാര്‍ട്ടി നേതാക്കളും പാര്‍ട്ടി അംഗങ്ങളുമായ മുപ്പത് പേര്‍പരിപാടിയില്‍ പങ്കെടുത്തു. പരിപാടി സിപിഎം കണ്ണൂര്‍ … Read More

ദുരിത കാലത്ത് സഹായമെത്തിയത് ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളിലൂടെ-മുര്‍ഷിദ കൊങ്ങായി

തളിപ്പറമ്പ്: ദുരിതകാലത്ത് അശരണര്‍ക്ക് സഹായമെത്തിയത് ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളിലൂടെയാണെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രതിമാസ മരുന്നു വിതരണവും സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യപുരസ്‌കാരം നേടിയ മെസ്‌ന ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ആദരിക്കലും തളിപ്പറമ്പ് വ്യാപാരഭവനില്‍ … Read More

ഇ.ടി.സി-പൂമംഗലം-മടക്കാട്‌റോഡ് ശോച്യാവസ്ഥ പരിഹരിക്കണം-മുസ്ലിംലീഗ് മന്ത്രിക്ക് നിവേദനം നല്‍കി-

തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട്-മടക്കാട് പി.ഡബ്ല്യുഡി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.അഹമ്മദ്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.ഷൗക്കത്തലി, ദുബൈ കെഎംസിസി … Read More

പ്രമേഹരോഗികള്‍ക്കുംഇനി ധൈര്യമായി മധുരം കഴിക്കാം–മധുരതുളസി കൃഷിയുമായി ഷാജി-

പരിയാരം: പ്രമേഹരോഗികള്‍ക്കും ഇനി മധുരം കഴിക്കാം, പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയായ മധുരതുളസി കൃഷിയുമായി ശ്രീസ്ഥയിലെ ഷാജി. കടുത്ത പ്രമേഹരോഗികള്‍ക്കും ഇതിന്റെ മധുരം ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. വിദേശത്തുനിന്ന് കൊണ്ടുവരുന്ന മധുരതുളസിയുടെ പൗഡര്‍(സ്റ്റീവിയാ)ആണ് പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇലകള്‍ … Read More

കെ.സന്തോഷ് വീണ്ടും ഏരിയാ സെക്രട്ടറി–പുല്ലായിക്കൊടി ചന്ദ്രന്‍ ഏരിയാ കമ്മറ്റിയിലേക്ക്-

തളിപ്പറമ്പ്: കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം പി.മുകുന്ദന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായപ്പോഴാണ് സന്തോഷ് ഏരിയാ … Read More